കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട്ടും നെയ്യാറ്റിന്‍കരയിലും തിരഞ്ഞെടുപ്പ് മാറ്റി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പാലക്കാടും നെയ്യാറ്റിന്‍കരയിലും നഗരസഭാ ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നില്ല.

പാലക്കാട്ട് ഒരു പാര്‍ട്ടിയും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതാണ് തിരഞ്ഞെടുപ്പ് മുടങ്ങാന്‍ കാരണം. ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനായി രാവിലെ പത്ത് മണിക്കെത്തിയ വരാണാധികാരിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടതായി വന്നു. പാലക്കാട് നഗരസഭയില്‍ 17 സീറ്റു നേടിയ ബിജെപി യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇവിടെ പട്ടികവിഭാഗത്തിന് സംവരണമുണ്ട്. എന്നാല്‍ ബിജെപിക്ക് ഈ വിഭാഗത്തില്‍ പെട്ട അംഗമില്ല.

16 വീതം സീറ്റുകള്‍ നേടിയ എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ഒക്ടോബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ ചേര്‍ന്ന എല്‍ഡിഎഫ് നഗരസഭാംഗങ്ങളുടെ യോഗമാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് തീരുമാനമെടുത്തത്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കേണ്ടതില്ലെന്ന് യുഡിഎഫ് നേരത്തേ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന വൈസ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.

നെയ്യാറ്റിന്‍കരയില്‍ കോറം തികയാത്തതിനെ തുടര്‍ന്ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് മാറ്റി വച്ചു. തിരഞ്ഞെടുപ്പില്‍ നിന്ന് എല്‍ഡിഎഫ് വിട്ടുനിന്നതു കാരണമാണ് കോറം തികയാതിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X