കണ്ണൂരില്‍ ഒക്ടോ.11 മുതല്‍ ബസ് തൊഴിലാളി സമരം
കണ്ണൂര്‍: ജില്ലയില്‍ ഒക്ടോബര്‍ 11 മുതല്‍ ബസ് തൊഴിലാളികള്‍ സമരത്തിലേക്ക്. ഒക്ടോബര്‍ ഏഴ് മുതല്‍ ബസ് തൊഴിലാളികള്‍ക്കുള്ള സൗജന്യയാത്രാ ആനുകൂല്യം നിര്‍ത്തലാക്കാനുള്ള ബസ്സുടമകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിക്കുന്നതെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
ബസ് തൊഴിലാളികള്‍ക്കുള്ള യാത്രാആനുകൂല്യത്തിന്റെ പേരില്‍ മുമ്പും കണ്ണൂരില്‍ തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് 2002 ജനവരി ഏഴിന് ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റും അന്നത്തെ വനംമന്ത്രിയുമായ കെ.സുധാകരന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സൗജന്യ യാത്രാ ആനുകൂല്യം പുന:സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ജനവരിയില്‍ വീണ്ടും ഈ പ്രശ്നം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
യാത്രാ ആനൂകുല്യ പ്രശ്നത്തിനു പുറമെ ഡിഎ വര്‍ധിപ്പിക്കുക, ബോണസ് കുടിശിക കൊടുത്തുതീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നതെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications