തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ സ്ഥാനമേറ്റു
തിരുവനന്തപുരം: വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ അധ്യക്ഷന്‍മാര്‍ ഒക്ടോബര്‍ ആറ് വ്യാഴാഴ്ച സ്ഥാനമേറ്റു. ജില്ലകളിലെ വരണാധികാരികള്‍ക്കു മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി സി.രാജന്‍ബാബു (സിപിഎം) സ്ഥാനമേറ്റു. സിപിഎമ്മിലെ വിജയപ്രകാശ് ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും യുഡിഎഫ് സ്ഥാനാര്‍ഥികളെ 10നെതിരെ 75 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
മറ്റു കോര്‍പ്പറേഷനുകളിലും സിപിഎം പ്രതിനിധികളാണ് മേയര്‍മാരായത്. തൃശൂരില്‍ പ്രൊഫ.ആര്‍.ബിന്ദു മേയറായി സ്ഥാനമേറ്റു. കോഴിക്കോട് കോര്‍പ്പറേഷനില്‍ എം. ഭാസ്കരനാണ് പുതിയ മേയര്‍. മേയര്‍ തിരഞ്ഞെടുപ്പില്‍ ഭാസ്കരന് 46 വോട്ട് കിട്ടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ യുഡിഎഫിലെ പി.മുഹമ്മദുകോയഹാജിക്ക് ആറ് വോട്ടാണ് ലഭിച്ചത്.












Click it and Unblock the Notifications