സ്മാര്‍ട്ട് സിറ്റിക്കുള്ള ഭൂമി ഡിസംബറില്‍ കൈമാറും
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിക്കുള്ള ഭൂമി ഫാസ്റ് ട്രാക്ക് സംവിധാനത്തിലൂടെ ഡിസംബറില്‍ കൈമാറാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കെഎസ്ഇബിയുടെ കൈവശമുളള ബ്രഹ്മപുരം പ്ലാന്റില്‍ നിന്നുള്ള 100 ഏക്കര്‍ ഭൂമിയാണ് കൈമാറുക. ഭൂമിക്ക് വില നല്‍കണമെന്ന് കെഎസ്ഇബി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കും.
പുതുതായി പളളിക്കരയില്‍ സ്ഥാപിക്കുന്ന 400 കെവി സബ്സ്റേഷനില്‍ നിന്ന് സ്മാര്‍ട്ട് സിറ്റിക്ക് ആവശ്യമായ വൈദ്യുതി നല്‍കുവാന്‍ സാധിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. കൂടംകുളത്തു നിന്നായിരിക്കും സ്മാര്‍ട്ട് സിറ്റിയിലേക്കുള്ള വൈദ്യുതിലൈന്‍ വലിക്കുക. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി എറണാകുളം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ്, കെ.എം മാണി എന്നിവരും വകുപ്പു സെക്രട്ടറിമാരും ഒക്ടോബര്‍ അഞ്ച് ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications