തലാഖ് ചൊല്ലിയാല്‍ വിവാഹമോചനമാവില്ല: കോടതി
കൊച്ചി: ഭാര്യയുടെ സാന്നിധ്യത്തിലായാല്‍ പോലും മൂന്നുപ്രാവശ്യം തലാഖ് ചൊല്ലിയാല്‍ മുസ്ലീം നിയമപ്രകാരം വിവാഹമോചനമാകുന്നില്ലെന്ന് ഹൈക്കോടതി വിധിച്ചു.
ഭാര്യയു ംഭര്‍ത്താവും തമ്മിലുള്ള പ്രശ്നത്തിന് ഇരുഭാഗത്തു നിന്നുമുള്ള രണ്ട് ഇടനിലക്കാര്‍ മുഖാന്തിരം പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അതു പരാജയപ്പെട്ടാല്‍ മാത്രമേ തലാഖ് ചൊല്ലി ഭര്‍ത്താവിന് നിയമസാധുതയുളള വിവാഹമോചനം നേടാനാവുകയുള്ളൂവെന്നും ജസ്റിസ് ആര്‍. ഭാസ്കരന്‍, ജസ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
വേര്‍പിരിഞ്ഞു താമസിക്കുന്ന ഭാര്യക്ക് ജീവനാംശം നല്‍കുവാനുളള ഒരു കുടുംബകോടതി വിധിയ ചോദ്യം ചെയ്ത് കയ്യംപറമ്പ് ഉമ്മര്‍ ഫരൂഖ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
98ല്‍ നസീമ എന്ന സ്ത്രീയെ വിവാഹം ചെയ്ത ഉമ്മര്‍ രണ്ടു മാസം കഴിഞ്ഞ് ഗള്‍ഫിലേക്കു പോവുകയും അവിടെയിരുന്ന് തലാഖ് ചൊല്ലിയതായി 99ല്‍ കത്തു മുഖേന അറിയിക്കുകയും ചെയ്തു. പിന്നീട് ഭാര്യയുടെ സാന്നിധ്യത്തില്‍ 2000ലും തലാഖ് ആവര്‍ത്തിച്ചു. ഇതെത്തുടര്‍ന്ന് ജീവനാംശം ആവശ്യപ്പെട്ട് നസീമ നല്‍കിയ ഹര്‍ജിയിലാണ് കുടുംബകോടതി ഉമ്മറിനോട് ചെലവു നല്‍കാന്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications