Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 19ന്

ദില്ലി: തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ 19ന് നടക്കും. സിപിഐ നേതാവ് പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഒഴിവുവന്നത്.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബുധനാഴ്ച മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 22ന് പുറപ്പെടുവിക്കും.

പത്രിക നല്‍കാനുള്ള അവസാന തീയതി ഒക്ടോബര്‍ 29 ആണ്. 31ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ രണ്ട് ആണ്. നവംബര്‍ 22നാണ് വോട്ടെണ്ണല്‍.

ഇലക്ട്രോണിക് വോട്ടിംഗ്യന്ത്രം ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടത്തുന്നത്. നവംബര്‍ 19ന് മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് ലോക്സഭാ മണ്ഡലത്തിലും മല്‍വാന്‍ നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+