Get Updates
Get notified of breaking news, exclusive insights, and must-see stories!

സപ്ലൈകോയുടെ ജൈവ കുരുമുളക് വിപണിയില്‍

കൊച്ചി: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജൈവവളങ്ങള്‍ ഉപയോഗിച്ച തയ്യാറാക്കിയ കുരുമുളകും കുരുമുളകു പൊടിയും നവംബര്‍ ആദ്യവാരം വിപണിയിലെത്തിക്കും.

രാസവളങ്ങള്‍ ഉപയോഗിക്കാതെ ജൈവ വളങ്ങള്‍ ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരത്തിലുളള ഉല്‍പന്നങ്ങള്‍ക്ക് കുടുതല്‍ വില ലഭിക്കുമെന്ന് മനസിലാക്കിക്കൊടുക്കുന്നതിനുമാണ് ഈ നടപടി.

ഇതോടെ ചുവന്ന മുളകിനേക്കാള്‍ കൂടുതല്‍ കുരുമുളക് ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാനാകുമെന്ന് കോര്‍പറേഷന്‍ കണക്കുകൂട്ടുന്നു. ജൈവവളങ്ങള്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന കര്‍ഷകരില്‍ നിന്നാണ് കുരുമുളകു വാങ്ങുക. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകരില്‍ നിന്നും ഇതിനായി നേരിട്ട് കുരുമുളക് സംഭരിക്കും. കുരുമുളക് നല്‍കാന്‍ ആഗ്രഹിക്കുന്ന ജൈവകുരുമുളക് കര്‍ഷകരോട് ഒക്ടോബര്‍ 10ന് മുന്‍പ് നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അപേക്ഷാഫോമുകള്‍ മൂന്നാര്‍, നെടുങ്കണ്ടം, പീരുമേട് തുടങ്ങിയ താലൂക്ക് ഡിപ്പോകളിലും ചെറുതോണിയിലെ ലാഭം മാര്‍ക്കറ്റിലും സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, മാനന്തവാടി എന്നിവിടങ്ങളിലെ കോര്‍പറേഷന്‍ ഡിപ്പോകളിലും ലഭിക്കും. കുരുമുളക് വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍പറഷന്‍ മാര്‍ക്കറ്റിംഗ് അഡീഷണല്‍ ജനറല്‍ മാനേജരെ 9447990126, 9447029027, 0484-2206783 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+