ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധം: കോടതി
ദില്ലി: ബീഹാര്‍ നിയമസഭ പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് സമയത്തു തന്നെ നടത്തണമെന്നും കോടതി ഉത്തരവിട്ടു. ജസ്റിസ് വൈ.കെ. സഹര്‍വാളിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.
നിയമസഭ പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പിരിച്ചുവിട്ട നിയമസഭ വീണ്ടും പുനസംഘടിപ്പിക്കാനാകില്ലെന്നും അതുകൊണ്ട് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പു നടപടികളുമായി മുന്നോട്ടു പോകാനുമാണ് കോടതി ഉത്തരവ്.
ജസ്റിസ് കെ.ബി ബാലകൃഷ്ണന്‍, ബി.എന്‍. അഗര്‍വാള്‍, അശോക് ബന്‍, അരിജിത് പാസായത് എന്നിവരും വിധി പ്രസ്താവിച്ച ഭരണഘടനാബെഞ്ചിലെ അംഗങ്ങളാണ്.
മെയ് 23ന് ഗവര്‍ണര്‍ ഭൂട്ടാസിംഗിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടത്. ഇതിനെതിരെ എന്‍ഡിഎ അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.












Click it and Unblock the Notifications