ശിവകാശിയില്‍ പടക്ക നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ മരിച്ചു
മധുര: ശിവകാശിക്ക് സമീപമുള്ള ഒരു ഗ്രാമത്തില്‍ സ്വകാര്യ പടക്ക നിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. മറ്റൊരാള്‍ക്കു പരിക്കേറ്റു.
ഒരു ഷെഡ്ഢില്‍ പൂത്തിരികള്‍ ഉണ്ടാക്കുന്നതിനായി വെടിമരുന്ന് സാമഗ്രികള്‍ നിറക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ആശുപത്രിയില്‍ വച്ചാണ് തൊഴിലാളി മരിച്ചത്. പരിക്കേറ്റ മറ്റേയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications