ബിജെപി നേതാവ് രവിശങ്കറെ ദില്ലിയിലേക്ക് മാറ്റും
പട്ന: ബീഹാറില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ വെടിയേറ്റ ബിജെപി നേതാവ് രവിശങ്കറെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റും. ഇദ്ദേഹത്തെ ആക്രമിച്ച മുന്നാറായ് എന്ന ഹല്‍ചല്‍ റായ് ഇപ്പോഴും അബോധാവസ്ഥയിലാണ്.
രവിശങ്കറിന്റെ നില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന സര്‍ജന്‍ ഡോ.നരേന്ദ്രപ്രസാദ് പറഞ്ഞു. രവിശങ്കറിന്റെ വെടിയേറ്റ ഇടതുകയ്യില്‍ ഒന്നിലേറെ ഒടിവുകളുണ്ടെന്നും ഇതിനു നല്‍കേണ്ട ചികിത്സയെപ്പറ്റി ദില്ലി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ തീരുമാനിക്കുമെന്നും നരേന്ദ്രപ്രസാദ് പറഞ്ഞു.
ഇതിനിടെ ജനങ്ങളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്നറായിയെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്രശ്രമം നടത്തുകയാണ്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ കഴിഞ്ഞ രാത്രി ശശാറാമില്‍ നിന്ന് പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications