Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗ്ദാനങ്ങള്‍ പാലിക്കണം: സോണിയ

ചണ്ഡീഗഡ്: ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളും പാലിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കു ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും സോണിയ പറഞ്ഞു.

ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ രണ്ടു ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യുകായയിരുന്നു സോണിയ.

സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയാണ് സാമ്പത്തിക പരിഷ്കരണങ്ങള്‍ നടപ്പിലാക്കുന്നത്. ഭരണം കൂടുതല്‍ ഫലപ്രദവും സുഗമവുമായി മുന്നോട്ടുകൊണ്ടുപോവുകയാണ് സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ കൂടുതല്‍ വികസനം ആവശ്യമുണ്ട്. ഈ മേഖലകളില്‍ ഇതിനായി കൂടുതല്‍ നിക്ഷേപമുണ്ടാവേണ്ടതുണ്ട്. പൊതുമിനിമം പരിപാടി കോണ്‍ഗ്രസിന്റെ മാനിഫെസ്റോ തന്നെയാണെന്ന് സോണിയ കൂട്ടിച്ചേര്‍ത്തു.

15 മുഖ്യമന്ത്രിമാരും ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+