സേലത്ത് ബസപകടത്തില്‍ ഒമ്പത് മരണം
കോയമ്പത്തൂര്‍: സേലത്തിനടുത്ത് വലസായൂരില്‍ സ്വകാര്യബസ് റോഡരികിലുള്ള ഒരു മരത്തിലിടിച്ച് ഒന്‍പത് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.
ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച രാത്രി ഒന്‍പതരക്കാണ് അപകടമുണ്ടായത്. തിങ്ങി നിറഞ്ഞിരുന്ന ബസ് ധര്‍മപുരി ജില്ലയിലെ അരസൂരിലേക്ക് പോകുകയായിരുന്നു. ഒന്‍പതു പേരും സംഭവസ്ഥലത്തു വച്ചു തന്നെയാണ് മരിച്ചത്. പരിക്കേറ്റവരെ സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്നയുടനെ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications