പാലക്കാട് നഗസഭ പിരിച്ചുവിടരുത്: ബിജെപി
കൊച്ചി: ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിന്റെ പേരില്‍ പാലക്കാട് നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തെ അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.
കൗണ്‍സില്‍ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കൗണ്‍സില്‍ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണ്. വൈസ് പ്രസിഡന്റായി ബിജെപി അംഗം തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ കൗണ്‍സില്‍ പിരിച്ചുവിടാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം അംഗീകരിക്കാനാവില്ല- ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പിള്ള വ്യക്തമാക്കി.
ഒരു പട്ടികജാതിക്കാരന്‍ ചെയര്‍മാനാകുന്നത് തടയുന്നതിന് എല്‍ഡിഎഫും യുഡിഎഫും ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.












Click it and Unblock the Notifications