അധികാരത്തില്‍ തിരിച്ചെത്തും: ഉമ്മന്‍ചാണ്ടി
ചണ്ഡീഗഡ്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തിയിട്ടില്ലെന്നും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ചണ്ഡീഗഡില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിനെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസിക്ക് കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനായിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ദേശീയതലത്തില്‍ തെറ്റായ ധാരണയാണ് പരന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍ 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പു നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേടിയതിനു ഏതാണ്ട് തുല്യമായ സീറ്റുകള്‍ ഇത്തണവയും യുഡിഎഫ് നേടിയിട്ടുണ്ട്.
കരുണാകരന്‍ പാര്‍ട്ടി വിട്ടതില്‍ തങ്ങള്‍ക്ക് പശ്ചാത്താപമില്ലെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി ഇത്തവണ കോണ്‍ഗ്രസ് മനസമാധാനത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും വ്യക്തമാക്കി.












Click it and Unblock the Notifications