ഹിമാലയ ഭരണം റിസീവറെ ഏല്‍പ്പിക്കാന്‍ ഉത്തരവ്
കൊച്ചി: ഹിമാലയ നിക്ഷേപ സ്ഥാപനങ്ങളുടെ മുഴുവന്‍ നിയന്ത്രണവും റിസീവറെ ഏല്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹിമാലയ നിക്ഷേപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കണിച്ചുകുളങ്ങര കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ബിനീഷും സജിത്തും ഹിമാലയ ഗ്രൂപ്പിന്റെ ആസ്തികള്‍ വില്‍ക്കാനിടയുണ്ടെന്നും ഇത് നിക്ഷേപകരെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഉദ്യോഗസ്ഥനായ സി.മണിയെ റിസീവറായി നിയമിച്ച് കോടതി ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. റിസീവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രണ്ടാഴ്ചക്കുള്ളില്‍ ഹിമാലയ ഗ്രൂപ്പിന്റെ ആസ്തികളെ സംബന്ധിച്ച് കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാനും റിസീവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ജിയിന്മേല്‍ സജിത്തിനും ബിനീഷിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications