കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം കേസില്‍ 16 പ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്തി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ 16 പ്രതികള്‍ക്കുമെതിരെ കോടതി കുറ്റം ചുമത്തി. പ്രതിയല്ലെങ്കിലും മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കുറ്റപത്രത്തില്‍ ഏഴിടത്ത് പരാമര്‍ശമുണ്ട്.

കോഴിക്കോട് രണ്ടാം അഡീഷണല്‍ അസിസ്റന്റ് സെഷന്‍സ് ജഡ്ജി കെ.പി.സുധീര്‍ കോടതിയില്‍ ഹാജരായ 16 പേരെയും കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. തങ്ങള്‍ക്കെതിരായ കുറ്റാരോപണം എല്ലാ പ്രതികളും നിഷേധിച്ചു. പിന്നീട് കോടതി തുടര്‍ന്നു വാദം കേള്‍ക്കുന്നതിനായി കേസ് ഒക്ടോബര്‍ 15ലേക്കു മാറ്റി.

അവിഹിത ബന്ധം, കുറ്റകരമായ ഗൂഢാലോചന എന്നിവയ്ക്കും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമം അനുസരിച്ചുമാണ് കുറ്റം ചുമത്തിയത്. അന്വേഷി പ്രസിഡന്റ് അജിതയാണ് കേസ് നല്‍കിയത്.

പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്ന വീട്ടില്‍ കുഞ്ഞാലിക്കുട്ടി എത്തിയിരുന്നതായി കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. കേസിലെ സാക്ഷികളായ പെണ്‍കുട്ടികളെ ലൈംഗികാവശ്യത്തിനായി കുഞ്ഞാലിക്കുട്ടി ഉപയോഗിച്ചിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.

കേസില്‍ പ്രതിയല്ലാത്ത ഒരാള്‍ക്കെതിരായ പരാമര്‍ശം കുറ്റപത്രത്തില്‍ നിന്ന് നീക്കണമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വാദിച്ചെങ്കിലും ഈ വാദം കോടതി അംഗീകരിച്ചില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X