കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോപാര്‍ക്കിനെ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കൊച്ചി ഇന്‍ഫോപാര്‍ക്കിനെ പ്രത്യേകസാമ്പത്തികമേഖലയായി കേന്ദ്രവാണിജ്യമന്ത്രാലയം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ നടപടി.

ഇതോടെ ഇന്‍ഫോപാര്‍ക്കിലെ കമ്പനികള്‍ക്ക് പ്രത്യേകസാമ്പത്തികമേഖലയിലെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. കൂടുതല്‍ സോഫ്റ്റ്വേര്‍ കമ്പനികളെ ഇന്‍ഫോപാര്‍ക്കിലേക്ക് ആകര്‍ഷിക്കുന്നതിന് വാണിജ്യമന്ത്രാലയത്തിന്റെ നടപടി വഴിയൊരുക്കും.

ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട് സിറ്റിക്കു കൈമാറാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയെന്നത് സംസ്ഥാനത്തിന്റെ ഐടി വളര്‍ച്ചയെ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷ. സ്മാര്‍ട്ട് സിറ്റിയുടെ അന്തിമകരാര്‍ ഡിസംബറില്‍ ഒപ്പുവക്കാനിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X