വനംകേസുകള്‍ക്ക് അതിവേഗ കോടതി വേണം: മന്ത്രി
തിരുവനന്തപുരം: വനംകേസുകള്‍ കൈകാര്യം ചെയ്യുന്നതിന് അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചന്ദനംകേസുകളില്‍ പിഴയടക്കുന്നതിലൂടെ വിട്ടുവീഴ്ച ചെയ്യുന്നത് ഇനി അനുവദിക്കില്ല. മറ്റു വനംകേസുകളിലും ഇത്തരം വിട്ടുവീഴ്ചകള്‍ പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശിക്കും. വനംവകുപ്പിന്റെ കേസുകള്‍ വാദിക്കാന്‍ വിദഗ്ധ അഭിഭാഷകരുടെ പാനലിനെ നിയോഗിക്കും.
ഹൈക്കോടതിയില്‍ നിലവിലുള്ള ചന്ദനക്കേസില്‍ ഗവര്‍മെന്റ് പ്ലീഡര്‍ പറഞ്ഞതു വനംവകുപ്പിന്റെ അഭിപ്രായമല്ല. വസ്തുതകള്‍ തെറ്റായി ചിത്രീകരിക്കാന്‍ പ്ലീഡര്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ പ്ലീഡര്‍ക്കെതിരെ നടപടിക്കു ആവശ്യപ്പെടും.
മറയൂരില്‍ പ്രത്യേക ഡിവിഷന്‍ തുടങ്ങിയതിനു ശേഷം ചന്ദനക്കൊള്ള കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഒരു ദിവസം ഏഴ് ചന്ദനമരം മുറിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു മരം മാത്രമേ പോകുന്നുള്ളൂ- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications