ഹിമാലയ എംഡിമാരുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: കണിച്ചുകുളങ്ങര കൂട്ടക്കൊലപാതകത്തിലെ പ്രതികളും ഹിമാലയ എംഡിമാരുമായ സജിത്തിന്റെയും ബിനീഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കൊലപാതകം ആസൂത്രണം ചെയ്തത് ഹര്‍ജിക്കാരാണെന്നും കൊലപാതകം നടത്തിയത് ഇവരുടെ ജോലിക്കാരാണെന്നും കേസ് ഡയറില്‍ നിന്നും വ്യക്തമാണെന്നും ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആറും ഏഴും പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഹര്‍ജിക്കാര്‍ കുറ്റക്കാരാണെന്നത് വ്യക്തമാണെന്നും ജസ്റിസ് കെ. പത്മനാഭന്‍ നായര്‍ വ്യക്തമാക്കി.
മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണനയിലിരിക്കെ ബിനീഷിനെ അറസ്റു ചെയ്യുകയും മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ ജാമ്യഹര്‍ജിക്ക് പ്രസക്തിയില്ല. ജാമ്യമനുവദിച്ചാല്‍ സമ്പന്നരായ പ്രതികള്‍ പണമുപയോഗിച്ചും ഭീഷണിപ്പെടുത്തിയും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ബിനിഷിന്റെ അറസ്റിനു മുന്‍പ് കോടതിയുടെ അനുവാദം വാങ്ങേണ്ടിയിരുന്നുവെന്ന പ്രതിഭാഗം വക്കീലിന്റെ വാദം കോടതി തളളിക്കളഞ്ഞു.
മറ്റൊരു വിധിയില്‍ ബിനീഷിനെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്ത ആലപ്പുഴ ഫസ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി ജസ്റിസ് കെ.തങ്കപ്പന്‍ ശരിവച്ചു.
കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുളള സജിത് ഒളിവിലാണ്. സജിത്തിന്റെ സഹോദരനായ ബിനീഷിനെ നേരത്തെ പൊലീസ് അറസ്റ് ചെയ്തിരുന്നു. സജിത്തിനു വേണ്ടി ഇപ്പോഴും തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications