അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
അങ്കമാലി: ദേശീയ പാതയില്‍ അങ്കമാലി കെഎസ്ആര്‍ടിസി സ്റാന്റിനു സമീപം ട്രാന്‍സ്പോര്‍ട്ട് ബസിനു തീപിടിച്ചു. ആര്‍ക്കും അപകടമുണ്ടായിട്ടില്ല.
കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ് പാസഞ്ചര്‍ ബസിനാണ് തീപിടിച്ചത്. ബസിന്റെ മുന്‍ഭാഗത്ത് പുകയുയരുന്നതു കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അപ്പോഴേക്കു ബസിനു തീപിടിച്ചുകഴിഞ്ഞിരുന്നുവെങ്കിലും യാത്രക്കാര്‍ ഓടിയിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. പിന്നീട് നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് വെളളം കോരിയൊഴിച്ച് ബസിലെ തീ കെടുത്തുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications