ഉരുട്ടിക്കൊല: പൊലീസുകാരെ പിരിച്ചുവിടണമെന്ന് വി.എസ്
തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ നടന്ന കസ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൊലപാതകത്തെപ്പറ്റി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ആള്‍മാറാട്ടം നടത്തിയ പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്നും വി.എസ് ആവശ്യപ്പെട്ടു.
കസ്റഡി മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണം. മരിച്ച ഉദയകുമാറിന്റെ അമ്മയ്ക്ക് 25 ലക്ഷം രൂപ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications