പാകിസ്ഥാനിലെ പള്ളിയിലുണ്ടായ വെടിവയ്പില്‍ 8 പേര്‍ മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഒരു മുസ്ലീം പള്ളിക്കു നേരെയുണ്ടായ വെടിവയ്പില്‍ എട്ടുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
അഹമ്മദീയരുടെ ആരാധനാലയത്തിനു നേരെയാണ് ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. മോട്ടോര്‍സൈക്കിളിലെത്തിയ മൂന്നുപേര്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികള്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു.
മുഹമ്മദ് നബിയെ ദൈവദൂതനായി കാണുന്നില്ലെന്ന വിശ്വാസത്തെ തുടര്‍ന്ന് 1974ല്‍ പാകിസ്ഥാന്‍ മുസ്ലീം ഇതര ന്യൂനപക്ഷ വിഭാഗത്തില്‍ പെടുത്തിയ അഹമ്മദീയര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
ഈ പ്രദേശത്തുള്ള നിരവധി പേര്‍ മുന്‍പും മതവര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇസ്ലാമാബാദില്‍ രണ്ടുവര്‍ഷം മുന്‍പ് കൊല്ലപ്പെട്ട സുന്നി നേതാവ് ആസാം താരീഖിന്റെ ചരമവാര്‍ഷികം അടുത്തിരിക്കെയാണ് വെടിവയ്പുണ്ടായത്.












Click it and Unblock the Notifications