ഉത്തരേന്ത്യയിലും പാകിസ്ഥാനിലും തുടര്‍ചലനങ്ങള്‍
ദില്ലി: ഒക്ടോബര്‍ എട്ട് ശനിയാഴ്ച പാക് അധീന കശ്മീരിലെ പടിഞ്ഞാറന്‍ മുസാഫറബാദ് കേന്ദ്രീകരിച്ചുണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് പാകിസ്ഥാനിലും ഇന്ത്യയിലും അഞ്ച് തുടര്‍ചലനങ്ങളുണ്ടായി. ശ്രീനഗറിലും ദില്ലിയിലും വീണ്ടും ഭൂചലനമുണ്ടായി.
അഞ്ച് തുടര്‍ചലനങ്ങളും റിച്ചര്‍ സ്കെയിലില്‍ അഞ്ചിന് മുകളിലാണ് രേഖപ്പെടുത്തിയത്. ആദ്യത്തെ തുടര്‍ചലനം രാവിലെ 9.56നുണ്ടായി. ഇത് റിച്ചര്‍സ്കെയിലില്‍ 5.3 രേഖപ്പെടുത്തി. പിന്നീട് റിച്ചര്‍ സ്കെയിലില്‍ അഞ്ചിന് മുകളില്‍ രേഖപ്പെടുത്തിയ നാല് തുടര്‍ചലനങ്ങള്‍ 10.38നും 10.49നും 10.56നും 12.12നുമുണ്ടായി.












Click it and Unblock the Notifications