കശ്മീരില്‍ ഗ്രനേഡ് ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒക്ടോബര്‍ ഏഴ് വെള്ളിയാഴ്ച വൈകീട്ട് സുരക്ഷാസൈനികരും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അര്‍ദ്ധസൈനികവിഭാഗത്തിലെ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു സ്കൂള്‍ കുട്ടികളടക്കം 11 പേര്‍ക്ക് പരിക്കേറ്റു.
ബാരാമുള്ളയില്‍ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുറത്തുള്ള സുരക്ഷാ സൈനികരുടെ താവളത്തിലേക്ക് രണ്ട് ഭീകരര്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. ഇതിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. നാലു സൈനികര്‍ക്കും സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ഈ ആക്രമണത്തില്‍ പരിക്കേറ്റു.
പിന്നീട് അടുത്തുള്ള മറ്റൊരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചു. ഇതെത്തുടര്‍ന്ന് ഭീകരരും പൊലീസുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഏഴു സൈനികര്‍ക്ക് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗരുതരമാണ്.
ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സുരക്ഷാസൈനികര്‍ വളഞ്ഞിരിക്കുകയാണ്.












Click it and Unblock the Notifications