ജാര്‍ഖണ്ഡില്‍ ബോംബ് സ്ഫോടനത്തില്‍ 12 പൊലീസുകാര്‍ മരിച്ചു
ജാര്‍ഖണ്ഡ്: ഛത്രയിലെ ബനീഡിയില്‍ ബോംബ് സ്ഫോടനത്തില്‍ 12 പൊലീസുകാര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
ഒന്‍പത് സിആര്‍പിഎഫ് സൈനികരും ഒരു സബ്ഡിവിഷണല്‍ ഓഫീസറും മരിച്ചവരില്‍ പെടുന്നു.
ഒക്ടോബര്‍ എട്ട് ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവമുണ്ടായത്. നക്സലുകള്‍ ഏറെയുളള ബനീഡിയയില്‍ നക്സലുകള്‍ക്കു വേണ്ടി വെള്ളിയാഴ്ച മുതല്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന പൊലീസുകാരാണ് അപകടത്തില്‍ പെട്ടത്. കുഴിബോംബ് പൊട്ടിയാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു കരുതിയിരുന്നെങ്കിലും ഒരു പെട്ടിയില്‍ ഒളിപ്പിച്ചു വച്ച സ്ഫോടനവസ്തുക്കള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി പൊലീസ് വക്താവ് പറഞ്ഞു. അപകടം നടന്ന സമയത്ത് ഇവര്‍ കാല്‍നടയായാണ് സഞ്ചരിച്ചിരുന്നത്.
ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരിക്കേറ്റവരെ വിമാനമാര്‍ഗം റാഞ്ചിയിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications