ഭൂചലനം: കശ്മീരില്‍ വീടുകള്‍ തകര്‍ന്നുവീണു
ശ്രീനഗര്‍: ഭൂചലനത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ഉറി മേഖലയില്‍ വീടുകള്‍ തകര്‍ന്നുവീണു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമാണ് ഉറി മേഖല.
ഭൂചലനത്ത തുടര്‍ന്ന് ഇവിടെ തീ പടര്‍ന്നു പിടിച്ചു. ഏതാനും വീടുകള്‍ക്ക് കേടുപാടുണ്ടായി. സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ആളപായമുണ്ടായതായി അറിവായിട്ടില്ല.
ശ്രീനഗറിലും കശ്മീര്‍ താഴ്വരയിലെ മറ്റു പ്രദേശങ്ങളിലും ഇപ്പോഴും ഭൂചലനം തുടരുകയാണ്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു.
ബാദത്തിലും ദോദയിലും വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജമ്മുവില്‍ ഓള്‍ഡ് സിറ്റിയിലെ ചില വീടുകള്‍ക്ക് വിള്ളലുണ്ടായി. വൈദ്യുതി, ജല വിതരണവും ടെലഫോണ്‍ സര്‍വീസുകളും തടസപ്പെട്ടു.












Click it and Unblock the Notifications