Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കേ ഇന്ത്യയില്‍ ശക്തമായ ഭൂചലനം

ദില്ലി: വടക്കേ ഇന്ത്യയില്‍ ഒക്ടോബര്‍ എട്ട് ശനിയാഴ്ച രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

ഭൂകമ്പമാപിനിയില്‍ 7.4 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ദില്ലി, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഞ്ചല്‍, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടു. രാവിലെ 9.25നാണ് ഭൂചലനം തുടങ്ങിയത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

പാക് അധീന കശ്മീരിലെ മുസാഫറബാദില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെയായി പാകിസ്ഥാനിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദില്ലിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ വന്‍നില കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടി. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനം നടക്കുന്ന ചണ്ഡീഗഡിലും ഭൂചലനം അനുഭവപ്പെട്ടു. അല്പനേരം സമ്മേളന പരിപാടികള്‍ തടസപ്പെട്ടെങ്കിലും സമ്മേളനം ഇപ്പോള്‍ തുടരുകയാണ്.

ജമ്മു കശ്മീരില്‍ രാവിലെ 9.20ഓടെയാണ് ആദ്യത്തെ ഭൂചലനമുണ്ടായത്. 15 മിനുട്ടിനു ശേഷം രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടു. പല സ്ഥലങ്ങളിലും ടെലഫോണ്‍ സര്‍വീസ് തടസപ്പെട്ടു.

വടക്കേ ഇന്ത്യക്കു പുറമെ അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ശക്തമായ ഭൂചലനമുണ്ടായി. ഇസ്ലാമബാദില്‍ രാവിലെ ഒമ്പത് മണിയ്ക്കുണ്ടായ ഭൂചലനം ഒരു മിനുട്ട് നീണ്ടുനിന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+