ഇരിട്ടിയില്‍ ശക്തിയേറിയ ബോംബുകള്‍ കണ്ടെത്തി
ഇരിട്ടി: വിളക്കോട് വടക്കിനിയിലും കോളനിയിലും പരിസരങ്ങളിലും പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ബോംബ്ശേഖരം കണ്ടെടുത്തു. നാല് സ്റീല്‍ ബോംബുകളും മൂന്ന് നാടന്‍ബോംബുകളുമാണ് പിടിച്ചത്.
ഈ പ്രദേശത്ത് ഒക്ടോബര്‍ ആറ് വ്യാഴാഴ്ച സ്ഫോടനം നടന്നതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. കോളനിയിലെ ഒരു വീട്ടിനകത്തു സൂക്ഷിച്ച ബോംബാണ് വ്യാഴാഴ്ച പൊട്ടിയത്. സംഭവത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു.
ആറ് ബോംബുകള്‍ നെല്ലേരി മഹാദേവ ക്ഷേത്രത്തിനു സമീപത്തെ ഇടവഴിയില്‍ പ്ലാസ്റിക് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. ഒരു ബോംബ് കോളനി റോഡരികിലാണ് കണ്ടെത്തിയത്.
പിടിച്ചെടുത്ത ബോംബുകള്‍ ഉഗ്രശേഷിയുള്ളതാണെന്ന് ബോംബ് സ്ക്വാഡ് വിദഗ്ദ്ധര്‍ പറഞ്ഞു.












Click it and Unblock the Notifications