സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ ഒക്ടോബര്‍ 10 മുതല്‍ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എന്‍.ശക്തനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
ബസ് നിരക്ക് ഇപ്പോള്‍ കൂട്ടില്ലെന്ന് മന്ത്രി എന്‍.ശക്തന്‍ ചര്‍ച്ചയ്ക്കു ശേഷം വാര്‍ത്താലേഖകരോട് പറഞ്ഞു. ബസ് നിരക്ക് കൂട്ടുന്നതിനെ കുറിച്ച് ഒക്ടോബര്‍ 14ന് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ബസുടമകളുമായി മന്ത്രി ചര്‍ച്ച നടത്തിയത്.
ബസ്സുടമകള്‍ക്കു നിരക്ക് കൂട്ടുമെന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ചോദ്യങ്ങള്‍ക്കു മറുപടിയായി മന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ സംബന്ധിച്ച് ഒരു മന്ത്രിയെന്ന നിലയില്‍ തനിക്കിപ്പോഴൊന്നും പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications