ബസ് സമരം: ഗതാഗത മന്ത്രി ശനിയാഴ്ച ചര്‍ച്ച നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 10 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനിരിക്കുന്ന സാഹചര്യത്തില്‍ ഗതാഗതമന്ത്രി എന്‍.ശക്തന്‍ ബസുടമ പ്രതിനിധികളുമായി ശനിയാഴ്ച ചര്‍ച്ച നടത്തും. തിരുവനന്തപുരത്തു വച്ചാണ് ചര്‍ച്ച നടത്തുന്നത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ബസ്ചാര്‍ജ് വര്‍ധന സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നു കരുതിയെങ്കിലും ഈ വിഷയം അന്ന് ചര്‍ച്ച ചെയ്തില്ല. ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മറ്റിയുടെ റിപ്പോര്‍ട്ട് അന്നു രാവിലെ മാത്രമാണ് ഗതാഗതമന്ത്രിക്കു ലഭിച്ചതെന്നതിനാലായിരുന്നു അത്. ഒക്ടോബര്‍ 14നാണ് അടുത്ത മന്ത്രിസഭാ യോഗം.
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാണ് കമ്മറ്റിയുടെ ശുപാര്‍ശയെന്നറിയുന്നു. മിനിമം ചാര്‍ജ് മൂന്നര രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ ഇത് മൂന്നു രൂപയായി നിജപ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.












Click it and Unblock the Notifications