പാകിസ്ഥാനില്‍ 1820 ഗ്രാമങ്ങള്‍ തകര്‍ന്നു
ഇസ്ലാമാബാദ്: ഭൂചലനത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ 1820 ഗ്രാമങ്ങള്‍ തകര്‍ന്നു. പാക് അധീന കശ്മീരിലെ ഒരു ഗ്രാമം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായി പാക് സൈനിക വക്താവ് അറിയിച്ചു.
ബാഗ് ജില്ലയിലെ ഒരു ഗ്രാമമാണ് പൂര്‍ണമായും നശിച്ചത്. ഹിമാലയസമീപത്തെ ഗ്രാമമാണ് ഭൂകമ്പമാപിനിയില്‍ 7.6 ശതമാനം രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പൂര്‍ണമായും തകര്‍ന്നത്. കശ്മീരിലും വടക്കന്‍ പ്രദേശത്തും കനത്ത തോതില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
സൈനികനേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. മെഡിക്കല്‍ സംഘങ്ങളുമായി ഹെലികോപ്റ്ററുകള്‍ റാവല്‍പിണ്ടിയിലേക്കും ഇസ്ലാമാബാദിലേക്കും തിരിച്ചിട്ടുണ്ടെന്നും സൈനികവക്താവ് അറിയിച്ചു.












Click it and Unblock the Notifications