പാകിസ്ഥാനില്‍ വീണ്ടും ഭൂചലനമുണ്ടാവുമെന്ന് മുന്നറിയിപ്പ്
ഇസ്ലാമബാദ്: അടുത്ത ദിവസങ്ങളില്‍ വീണ്ടും ശക്തിയേറിയ ഭൂചലനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
റിച്ചര്‍ സ്കെയിലില്‍ അഞ്ച് മുതല്‍ ആറ് വരെ രേഖപ്പെടുത്തിയേക്കാവുന്ന ഭൂചലനങ്ങള്‍ അടുത്ത ദിവസങ്ങളിലുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയരമുള്ള കെട്ടിടങ്ങളിലും കല്ലു കൊണ്ടുണ്ടാക്കിയ വീടുകളിലും കഴിയുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.
ശനിയാഴ്ചയുണ്ടായ ഭൂചലനത്തിന്റെ ശക്തി റിച്ചര്‍ സ്കെയിലില്‍ 7.5 ആണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications