പാകിസ്ഥാനില്‍ ആയിരത്തിലേറെ പേര്‍ മരിച്ചു
ഇസ്ലാമബാദ്: ഭൂചലനത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ ആയിരത്തിലേറെ ആളുകള്‍ മരിച്ചതായി പാകിസ്ഥാന്റെ മുഖ്യ സൈനിക വക്താവ് മേജര്‍ ജനറല്‍ ഷൗക്കത്ത് സുല്‍ത്താന്‍ അറിയിച്ചു.
ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം എത്രയാണെന്ന് കൃത്യമായി അറിവായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂചലനത്തില്‍ പാകിസ്ഥാനിലെ 1520 ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
പാകിസ്ഥാനില്‍ നൂറിലേറെ പേര്‍ മരിച്ചു
2.12 പിഎം
ഇസ്ലാമബാദ്: ഭൂചലനത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ നൂറു കണക്കിനാളുകള്‍ മരിച്ചതായി പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി അഫതാബ് ഷെരപ്പോ അറിയിച്ചു.
പ്രകൃതിദുരന്തത്തില്‍ പാകിസ്ഥാനിലെ ഏതാനും ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
ഭൂചലനത്തില്‍ പാകിസ്ഥാനില്‍ 35 പേര്‍ മരിച്ചു
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഭൂചലനത്തെ തുടര്‍പ്പ് 35 പേര്‍ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലാണ് 25 പേര്‍ മരിച്ചത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറബാദിലെ ഒരു കോടതി കെട്ടിടം തകര്‍ന്നാണ് 25 പേര്‍ മരിച്ചത്. ഇസ്ലാമബാദില്‍ 19 നിലകളുള്ള കെട്ടിടം ഭാഗികമായി തകര്‍ന്ന് പലരും മരിച്ചതായാണ് കരുതുന്നത്.
ഇരുന്നൂറിലേറെ പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരില്‍ മിക്കവരും ജീവനോടെയിരിക്കുന്നവരാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സഹായത്തിനായുള്ള നിലവിളികള്‍ ഉയരുന്നുണ്ട്. ഇതുവരെ പത്തു പേരെ സൈനികര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications