ജമ്മു കശ്മീരിന് കേന്ദ്രം 100 കോടി രൂപ അനുവദിച്ചു
ദില്ലി: ഭൂകമ്പമുണ്ടായ ജമ്മു കശ്മീരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തിര മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
നാശനഷ്ടങ്ങള്‍ വിലയിരുത്താനായി ഒരു സംഘത്തെ അയയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.












Click it and Unblock the Notifications