Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരില്‍ രണ്ട് തുടര്‍ചലനങ്ങള്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 320 ആയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. അതിനിടെ ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച പുലര്‍ച്ചെ കശ്മീര്‍ താഴ്വരയില്‍ രണ്ട് തുടര്‍ചലനങ്ങളുണ്ടായി.

പുലര്‍ച്ചെ 2.45നാണ് ആദ്യത്തെ തുടര്‍ചലനം ഉണ്ടായത്. ഭൂചലനം ശക്തമായിരുന്നെങ്കിലും ഹ്രസ്വമായിരുന്നു. 3.20ന് അടുത്ത ഭൂചലനമുണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ ഭയചകിതരായി വീടുകളില്‍ നിന്ന് പുറത്തേക്കോടി.

ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 320 ആയതായി ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി വിജയ് ഭാകയ അറിയിച്ചു. കുപവാരയില്‍ 157 പേരും ബാരമുള്ളയില്‍ 139 പേരും ശ്രീനഗറില്‍ ആറു പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണ രേഖക്ക് സമീപമുള്ള ജമ്മു മേഖലയിലെ പ്രദേശങ്ങളില്‍ 18 പേര്‍ മരിച്ചു. ഭൂകമ്പത്തില്‍ എഴുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+