മധുര എന്‍. കൃഷ്ണന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മധുര എന്‍. കൃഷ്ണന്‍ (77) അന്തരിച്ചു. ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു പത്മശ്രീ, പത്മഭൂഷണ്‍ പുരസ്കാര ജേതാവായ കൃഷ്ണന്റെ അന്ത്യം.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
18 വര്‍ഷക്കാലം ആര്യങ്കുടി ശ്രീ രാമാനുജ അയ്യങ്കാറുടെ ശിഷ്യനായിരുന്നു. ത്യാഗരാജന്റെ ഗുരുശിഷ്യ പരമ്പരയിലെ കണ്ണിയാണ്.












Click it and Unblock the Notifications