കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂകമ്പം: ജമ്മു കശ്മീരില്‍ മരണസംഖ്യ 450 ആയി

  • By Staff
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 450 ആയി. ഭൂകമ്പം ഏറ്റവുമേറെ ദുരന്തം വിതച്ച തംഗ്ധറില്‍ നിന്ന് 280 മൃതദേഹങ്ങള്‍ ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച കണ്ടെടുത്തു.

കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള തംഗ്ധര്‍ മേഖലയിലെ 11 ഗ്രാമങ്ങളില്‍ നിന്നായി 258 നാട്ടുകാരുടെയും 19 സൈനികരുടെയും മൂന്ന് അതിര്‍ത്തി സുരക്ഷാ സൈനികരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് കരുതുന്നത്. തീത്വാല്‍ മേഖലയിലെ നാല് ഗ്രാമങ്ങളില്‍ നിന്നും ഇതുവരെ യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല. തംഗ്ധര്‍ പ്രദേശത്തു മാത്രം മൂവായിരത്തോളം വീടുകളാണ് തകര്‍ന്നത്.

ഭൂകമ്പത്തില്‍ 41 സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബങ്കറുകള്‍ തകര്‍ന്നാണ് മിക്കവരും മരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X