ജമ്മു കശ്മീരില്‍ സുരക്ഷാ പ്രവര്‍ത്തനം തുടരുന്നു
ഉറി: ഭൂകമ്പം ദുരന്തം വിതച്ച ദമ്മു കശ്മീരിലെ ഉറിയിലും തംഗ്ധറിലും സൈനികര്‍ സുരക്ഷാ പ്രവര്‍ത്തനം തുടരുന്നു. ആയിരക്കണക്കിന് സൈനികര്‍ സുരക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്.
സുരക്ഷാ സൈനികര്‍ 57 പേരെ രക്ഷപ്പെടുത്തി ശ്രീനഗറിലെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ ജമ്മു കശ്മീരില്‍ ഇതുവരെ 340 പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ശ്രീനഗറില്‍ നിന്നും തംഗ്ധറിലേക്ക് മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും സൈനികര്‍ എത്തിക്കുന്നുണ്ട്. ഭൂകമ്പം ദുരന്തം വിതച്ച തംഗ്ധറില്‍ മിക്ക വീടുകളും തകര്‍ന്നിരുന്നു.
രണ്ടായിരത്തിലേറെ സൈനികരെയാണ് കശ്മീരിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. ഉറിയിലും തംഗ്ധറിലും മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications