ജമ്മു കശ്മീരില്‍ മുന്നൂറിലേറെ മരണം
ശ്രീനഗര്‍: ഭൂചലനത്തില്‍ ജമ്മു കശ്മീരില്‍ മുന്നൂറിലേറെ പേര്‍ മരിച്ചു. 900ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ കൊണ്ട് ശ്രീനഗറിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ബാരമുള്ള പോലുള്ള പട്ടണങ്ങളിലാണ് ഭൂചലനം കൂടുതല്‍ ദുരന്തം വിതച്ചത്. ശ്രീനഗറിലെ ആശുപത്രികളില്‍ ആയിരങ്ങളെ പ്രവേശിപ്പിച്ചു.
സൈനിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളവരില്‍ ഭൂരിഭാഗവും സൈനികരാണ്. ബങ്കറുകള്‍ തകര്‍ന്നും മണ്ണിടിച്ചിലിലുമാണ് ഇവര്‍ക്കു പരിക്കേറ്റത്.
ആയിരത്തിലേറെ വീടുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ കശ്മീരില്‍ തകര്‍ന്നു. ഒരു ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായെന്നാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications