സോണിയാഗാന്ധി കശ്മീര്‍ സന്ദര്‍ശിച്ചു
ശ്രീനഗര്‍: യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജിയും ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച ജമ്മു കശ്മീരിലെ ഭൂകമ്പ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ദുരന്തബാധിതര്‍ക്കു എല്ലാ സഹായങ്ങളുമെത്തിക്കുമെന്ന് സോണിയ അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളേയും പരിക്കേറ്റവരേയും സോണിയയും പ്രണബ് മുക്കര്‍ജിയും സന്ദര്‍ശിച്ചു.
രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുവരും ശ്രീനഗറിലെത്തിയയത്. ഭൂകമ്പം ദുരന്തം വിതച്ച ഉറി, കുപ്വാര, ബാരാമുള്ള എന്നീ സ്ഥലങ്ങളിലാണ് ഇവര്‍ സന്ദര്‍ശനം നടത്തുന്നത്.












Click it and Unblock the Notifications