ഗണേഷ്കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെ.ബി.ഗണേഷ്കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും.
യുഡിഎഫിലേക്ക് തിരിച്ചെത്തിയതിനു ശേഷം കേരള കോണ്‍ഗ്രസ് (ബി)ക്ക് ആദ്യമായി ഒരു പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കുന്നത് പല ഘടകങ്ങള്‍ മുന്നില്‍ കണ്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മത്സരിച്ചിരുന്നത്.
പ്രധാനമായും ബിജെപി വോട്ട് ലക്ഷ്യമിട്ടാണ് ഗണേഷിനെ സ്ഥാനാര്‍ഥിയാക്കുന്നത്. ത്രികോണ മത്സരം ഒഴിവാക്കി ബിജെപിയുടെ വോട്ട് പെട്ടിയിലാക്കുന്നതിന് കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റില്‍ നിന്ന് ഒ.രാജഗോപാല്‍ മത്സരിക്കുകയാണെങ്കില്‍ ബിജെപിയെ യുഡിഎഫ് സഹായിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് നേടിയെടുക്കാന്‍ ശ്രമിക്കുന്നത്.
തിരുവനന്തപുരം മണ്ഡലത്തില്‍ പ്രബലശക്തിയായ ബിജെപിയുടെ വോട്ട് യുഡിഎഫിന് ലഭിക്കുകയാണെങ്കില്‍ അത് ഏറെ നിര്‍ണായകമാവും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ വിജയം നേടിയ മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ അത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്ന യുഡിഎഫിന് ഒട്ടൊന്നുമല്ല ആശ്വാസമായിരിക്കുക.
നീക്കുപോക്ക് സംബന്ധിച്ച് ബിജെപിയുമായി ചില യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തിവരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറയ്ക്കാന്‍ കഴിയുന്ന ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കണമെന്ന നിലപാടാണ് രാജഗോപാലിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കുമുള്ളതെന്നാണ് അറിയുന്നത്.












Click it and Unblock the Notifications