ഭൂകമ്പത്തില്‍ 214 പാക് സൈനികര്‍ മരിച്ചു
ഇസ്ലാമബാദ്: ഭൂകമ്പത്തില്‍ പാക് അധീന കശ്മീരില്‍ 215 പാകിസ്ഥാന്‍ സൈനികര്‍ മരിച്ചു. 424 സൈനികര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ ഏഴ് സൈനിക ഓഫീസര്‍മാരും ഉള്‍പ്പെടും. ബങ്കറുകള്‍ തകര്‍ന്നാണ് സൈനികരില്‍ മിക്കവരും മരിച്ചത്. പാക് അധീന കശ്മീരിലും നിയന്ത്രണ രേഖയിലും ഒട്ടേറെ സൈനികര്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു.
പാക് അധീന കശ്മീരില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ തടസപ്പെട്ട റോഡുകള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരിക പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരിടുന്ന ഒരു പ്രധാനപ്രശ്നമാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ മിക്കയിടത്തും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹെലികോപ്റ്റര്‍ മാര്‍ഗമാണ്.
അതിനിടെ ഭൂകമ്പത്തില്‍ പാക് അധീന കശ്മീരിലെ ഒരു സ്കൂള്‍ കെട്ടിടം തകര്‍ന്ന് 350 വിദ്യാര്‍ഥികള്‍ മരിച്ചതായി ദി ന്യൂസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications