ഭൂകമ്പത്തില്‍ പാകിസ്ഥാനില്‍ മരിച്ചത് 19,000 പേര്‍
ഇസ്ലാമബാദ്: പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഭൂകമ്പത്തില്‍ പത്തൊമ്പതിനായിരത്തിലേറെ പേര്‍ മരിച്ചതായി പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി അഫ്താബ് ഖാന്‍ ഷെര്‍പ്പാവോ അറിയിച്ചു. 42,397 പേര്‍ക്ക് പരിക്കേറ്റു.
പാക് അധീന കശ്മീരില്‍ മാത്രം 17,388 പേരാണ് മരിച്ചത്. ഇസ്ലാമബാദില്‍ 19 പേര്‍ മരിച്ചു. 94 പേര്‍ക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ 1760 പേര്‍ മരിക്കുകയും 1179 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറബാദില്‍ 11,000 പേരാണ് മരിച്ചത്. ഓരോ മണിക്കൂറിലും മരണസംഖ്യ കൂടിവരികയാണെന്ന് ഷരപ്പോവ പറഞ്ഞു.












Click it and Unblock the Notifications