പാക് അധീന കശ്മീരില്‍ മരിച്ചത് 30,000 പേര്‍
ഇസ്ലാമബാദ്: പാക് അധീന കശ്മീരില്‍ ഭൂകമ്പത്തില്‍ 30,000 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് പല നഗരങ്ങളും പട്ടണങ്ങളും പൂര്‍ണമായും തകര്‍ന്നതായി പാക് അധീന കശ്മീര്‍ വര്‍ക്ക്സ് ആന്റ് കമ്യൂണിക്കേഷന്‍ മന്ത്രി താരിഖ് ഫറൂക്ക് അറിയിച്ചു.
ഭൂകമ്പം മുസാഫറാബാദില്‍ വന്‍നാശനഷ്ടങ്ങളുണ്ടാക്കി. മൂവായിരത്തോളം പേരാണ് ഇവിടെ മരിച്ചത്. മുസാഫറബാദില്‍ നിന്നും 40 കിലോമീറ്റര്‍ വടക്കായുള്ള ബാഗിലും പരിസരപ്രദേശങ്ങളിലുമായി ആറായിരത്തിനും ഏഴായിരത്തിനും ഇടയില്‍ ആളുകള്‍ മരിച്ചതായി ഫറൂഖ് പറഞ്ഞു.
ബാഗിലെ പല ഗ്രാമങ്ങളിലും ആരും രക്ഷപ്പെട്ടിട്ടില്ല. പാക് അധീന കശ്മീരിലെ 24 ലക്ഷം ജനങ്ങളില്‍ പകുതി പേരെയും ഭൂചലനം ബാധിച്ചതായി ഫറൂഖ് വ്യക്തമാക്കി.












Click it and Unblock the Notifications