ഭൂചലനം: പാകിസ്ഥാനില്‍ 18,000 പേര്‍ മരിച്ചതായി ആര്‍മി
ഇസ്ലാമബാദ്: ഭൂകമ്പത്തില്‍ പാകിസ്ഥാനില്‍ 18,000ലേറെ പേര്‍ മരിച്ചതായി പാകിസ്ഥാന്‍ സൈനിക വക്താവ് അറിയിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന പാക് അധീന കശ്മീരില്‍ മാത്രം 17,000 പേരാണ് മരിച്ചത്. ഒരു സ്കൂളിലെ 250 വിദ്യാര്‍ഥികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാനിലുണ്ടായ ഏറ്റവും വലിയ ഭൂചലന ദുരന്തമാണിത്. റിച്ചര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിനു ശേഷം 11 തുടര്‍ചലനങ്ങളാണ് പാകിസ്ഥാനിലുണ്ടായത്.
അതേ സമയം മരണസംഖ്യ ഇനിയും പല മടങ്ങ് കൂടിയേക്കാമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത സ്ഥലങ്ങളിനിയുമുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പല രാജ്യങ്ങളും പാകിസ്ഥാന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ പലയിടത്തും മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications