വംശീയ ലഹള: അസമില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
ദിഫു (അസം): അസമിലെ കര്‍ബി ആന്‍ഗ്ലോംഗ് ജില്ലയില്‍ രണ്ടുസ്ത്രീകളുള്‍പ്പെടെ അഞ്ച് ദിമാസ ആദിവാസികള്‍ ഒക്ടോബര്‍ 10 തിങ്കളാഴ്ച കൊല്ലപ്പെട്ടു. കാര്‍ബി വംശജരാണ് കൊലക്കു പിന്നിലെന്ന് കരുതുന്നു.
രാവിലെ ഏഴു മണിയോടെ കാര്‍ബി സംസാരിക്കുന്ന നൂറിലേറെ ആളുകള്‍ അത്യാധുനിക ആയുധങ്ങളുമായെത്തിയാണ് കാര്‍ബി ആന്‍ഗ്ലോഗ് ജില്ലയിലെ ഖെറോണി ഗ്രാമം ആക്രമിച്ചത്. 63 വീടുകളും രണ്ട് അരിമില്ലുകളും ഇവര്‍ തീവച്ചു നശിപ്പിച്ചു. ഇതിനു ശേഷം അഞ്ചുപേരെ ഇവര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.
സൈനികവേഷത്തിലായിരുന്നു ഇവരില്‍ നാല്പതോളം പേര്‍ എത്തിയത്. സമീപത്ത് പട്രോളിംഗ് നടത്തിയിരുന്ന പൊലീസും സൈനികരും എത്തിയതിനെ തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടു.
ശനിയാഴ്ച രണ്ട് ഗോത്രങ്ങള്‍ തമ്മിലുണ്ടായ പ്രശ്നത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 19 ആയി. അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് തിങ്കളാഴ്ച പ്രശ്നബാധിത ഗ്രാമം സന്ദര്‍ശിക്കാനിരിക്കുകയാണ്.












Click it and Unblock the Notifications