Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂകമ്പം: കശ്മീരിലെ മരണസംഖ്യ 650 ആയി

ശ്രീനഗര്‍: ഭൂചലം മൂലം ജമ്മു കശ്മീരില്‍ മരിച്ചവരുടെ എണ്ണം 650 ആയി ഉയര്‍ന്നു. ഭൂകമ്പത്തെ തുടര്‍ന്ന് കശ്മീരില്‍ 656 പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇവരില്‍ 60 പേര്‍ സൈനികരാണ്. 54 കരസേനാ സൈനികരും ആറു ബിഎസ്എഫുകാരും ഇതില്‍ ഉള്‍പ്പെടും.

കശ്മീര്‍ താഴ്വരയില്‍ മാത്രം 589 പേര്‍ മരിച്ചിട്ടുണ്ട്. മരിച്ച മറ്റുള്ളവര്‍ ജമ്മുവിലുള്ളവരാണ്. 2500 പേര്‍ക്ക്ിക്കേറ്റിട്ടുണ്ട്. ഒരു ലക്ഷം പേര്‍ ഭവനരഹിതരായി.

ജമ്മു കശ്മീരിന് അടിയന്തിര ധനസഹായമായി 42 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 100 കോടിക്കു പുറമേയാണിത്. ഇതു കൂടാതെ 42 കോടി രൂപ പ്രകൃതി ദുരന്ത ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

ഇതിനിടെ വീണ്ടും ഭൂകമ്പമുണ്ടായേക്കുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് രജൗറിയില്‍ നിന്നും ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച രാത്രി ആയിരക്കണക്കിന് പേര്‍ വീടിനു പുറത്തിറങ്ങി. ഭൂകമ്പമില്ലെന്ന് ഔദ്യോഗിക അറിയിപ്പിനെ തുടര്‍ന്നാണ് തെരുവുകളില്‍ കൂടി നിന്നിരുന്ന ഇവര്‍ വീടുകളിലേക്ക് തിരിച്ചുപോയത്. ഇവരില്‍ പലരും ഭൂകമ്പം പേടിച്ച് വീടിനു പുറത്താണ് കിടന്നുറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+