ജമ്മു കശ്മീരില്‍ 12 പേരെ ഭീകരര്‍ വധിച്ചു
ജമ്മു: ജമ്മുവിലെ രജൗറി ജില്ലയില്‍ രണ്ടു ഹിന്ദു കുടുംബങ്ങളിലെ പത്ത് പേരുള്‍പ്പെടെ 12 പേരെ ഭീകരര്‍ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. തീവ്രവാദി സംഘടനയായ ഹിസ്ബുള്‍ മുജാഹുദ്ദീനിലെ പിര്‍ പന്‍ഞ്ചാള്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഭീകരരാണ് കൊല നടത്തിയത്.
ഒക്ടോബര്‍ 10 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കാന്തി ഗ്രാമത്തിലെ മുന്‍ഷി റാം എന്നയാളുടെ വീട്ടില്‍ ആദ്യമെത്തിയ ഭീകരര്‍ ഭക്ഷണം കഴിച്ച ശേഷം മുന്‍ഷിറാമിനേയും രണ്ടു മക്കളും സഹോദരനും മരുമകനുമുള്‍പ്പെടെയുള്ള മറ്റ് നാലുപേരേയും വധിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം ഇവിടെ നിന്നും രക്ഷപ്പെട്ട് മോറ ഗബ്ബാര്‍ ഗ്രാമത്തിലെത്തിയ ഭീകരര്‍ കതാര്‍ സിംഗ് എന്നയാളെയും അയാളുടെ നാല് മക്കളേയും കൊലപ്പെടുത്തകയായിരുന്നു. കതാറിന്റെ മറ്റൊരു മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഈ പരിസരത്തുള്ള സത്ബീര്‍ സിംഗ്, നസീര്‍ ഹുസൈന്‍ എന്ന രണ്ടുപേരെയും ഭീകരര്‍ വധിച്ചു.
തങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ പൊലീസിനും സൈനികര്‍ക്കും നല്‍കുന്നതിനെതിരെ കുറച്ചു ദിവസം മുന്‍പ് ഭീകരര്‍ ഗ്രാമവാസികള്‍ക്ക് മുന്നറിയപ്പ് നല്‍കിയിരുന്നു.
അക്രമികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications