കശ്മീരിലും പാകിസ്ഥാനിലും വീണ്ടും തുടര്‍ചലനങ്ങള്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലും പാകിസ്ഥാനിലും ഒക്ടോബര്‍ 10 തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും തുടര്‍ചലനങ്ങളുണ്ടായി.
റിച്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ആദ്യത്തെ തുടര്‍ചലനം പുലര്‍ച്ചെ 12.50നാണ് അനുഭവപ്പെട്ടത്. പാകിസ്ഥാന്‍ പ്രഭവകേന്ദ്രമായാണ് തുടര്‍ചലനമുണ്ടായത്. രാവിലെ 11.31ന്് മറ്റൊരു തുടര്‍ചലനം കൂടിയുണ്ടായി. ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി പ്രഭവകേന്ദ്രമായുണ്ടായ തുടര്‍ചലനം റിച്ചര്‍ സ്കെയിലില്‍ 5.2 ആണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ചത്തെ ഭൂകമ്പത്തിനു ശേഷം ഇതുവരെ 37 തുടര്‍ചലനങ്ങളാണ് അനുഭവപ്പെട്ടത്. ഏതായാലും ഭൂകമ്പത്തിനു ശേഷം മണിക്കൂറുകള്‍ പിന്നിടുന്തോറും തുടര്‍ചലനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്.
ഞായറാഴ്ച വരെ റിച്ചര്‍ സ്കെയിലില്‍ 5.0ന് മുകളില്‍ രേഖപ്പെടുത്തിയ 34 തുടര്‍ചലനങ്ങളാണുണ്ടായത്. മിക്ക തുടര്‍ചലനങ്ങളുടെയും പ്രഭവകേന്ദ്രം പാക് അധീന കശ്മീരിലെ മുസാഫറബാദായിരുന്നു.
തുടര്‍ചലനങ്ങള്‍ ജമ്മു കശ്മീരിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. രാത്രിയില്‍ വീടിനു പുറത്തു തുറന്ന സ്ഥലത്താണ് ആളുകള്‍ കഴിയുന്നത്.












Click it and Unblock the Notifications