Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാന എഞ്ചിനീയറിംഗ് കേന്ദ്രം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വിമാന എഞ്ചിനീയറിംഗ് കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി എയര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വി.തുളസീദാസ് അറിയിച്ചു.

50 കോടി രൂപയുടേതാണ് ഈ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാമെന്ന് പറഞ്ഞിട്ടുള്ള ഭൂമി ലഭിച്ചതിനു ശേഷം പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കും- തുളസീദാസ് പറഞ്ഞു. തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എയര്‍ ഇന്ത്യക്കു വേണ്ടി 68 വിമാനങ്ങള്‍ വാങ്ങുന്നതിന് അടുത്തു തന്നെ കേന്ദ്രത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പബ്ലിക് ഇന്‍വെസ്റ്മെന്റ് ബോര്‍ഡ് ഒക്ടോബര്‍ 30ന് യോഗം ചേരും. പബ്ലിക് ഇന്‍വെസ്റ്മെന്റ് ബോര്‍ഡിന്റെ അനുമതിക്കു ശേഷം കേന്ദ്രം അംഗീകാരം നല്‍കേണ്ടതുണ്ട്.

2006 അവസാനത്തോടെ വിമാനങ്ങള്‍ ലഭിച്ചു തുടങ്ങും. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതോടെ യുഎസിലേക്ക് നോണ്‍ സ്റോപ്പ് വിമാന സര്‍വീസുകള്‍ തുടങ്ങും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ചെലവ് കുറഞ്ഞ വിമാനങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+